SignIn
Kerala Kaumudi Online
Thursday, 23 July 2026 4.09 AM IST

ലഹരി വിരുദ്ധ ക്യാമ്പയിൻ

lahari
ലഹരി വിരുദ്ധ ക്യാമ്പയിൻ തളിപ്പറമ്പ് മുനിസിപ്പൽ ചെയർമാൻ പി.കെ സുബൈർ ഉദ്ഘാടനം ചെയ്യുന്നു

തളിപ്പറമ്പ്: കേരള സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ ഭാഗമായി തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ,
കേരള പൊലീസ്, എക്‌സൈസ് സംയുക്തമായി വ്യാപാരികൾക്ക് ബോധവത്കരണ ക്ലാസ്സും ലഹരി വിരുദ്ധ ക്യാമ്പയിനും പ്രതിജ്ഞയും ചർച്ചയും നടത്തി. തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.എസ് റിയാസിന്റെ അദ്ധ്യക്ഷതയിൽ തളിപ്പറമ്പ് മുനിസിപ്പൽ ചെയർമാൻ പി.കെ സുബൈർ ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ വി.വി ഷാജി, തളിപ്പറമ്പ് പൊലീസ് ഇൻസ്‌പെക്ടർ പി. അജിത് കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ കെ. മുഹമ്മദലി എന്നിവർ ക്ലാസെടുത്തു. ടൗൺ വാർഡ് കൗൺസിലർ കെ.വി മുഹമ്മദ് കുഞ്ഞി ലഹരി വിരുദ്ധ സന്ദേശം നൽകി. മെമ്പർമാർ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ജനറൽ സെക്രട്ടറി വി. താജുദ്ദീൻ സ്വാഗതവും ട്രഷറർ ടി. ജയരാജ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, LAHARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL