
വലിയന്നൂർ: പ്രാദേശിക കോൺഗ്രസ്സ് നേതാവും ഐ.എൻ.ടി.യു.സി നേതാവുമായിരുന്ന പുളിക്കൽ ഭാസ്കരന്റെ മൂന്നാമത് ചരമവാർഷിക ദിനം വലിയന്നൂർ എൻ.കെ.കൃഷ്ണൻ സ്മാരക സ്‌പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആചരിച്ചു. പരിപാടിയുടെ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. അനുസ്മരണം ഡി.സി.സി.ജനറൽ സെക്രട്ടറി കട്ടേരി നാരായണൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പ്രദീപൻ ചാത്തമ്പള്ളി, കൗൺസിലർ കെ.സുമ, കൊയിലേരിയൻ ദാമോദരൻ, കെ.രാധാകൃഷ്ണൻ, പാർത്ഥൻ ചങ്ങാട്ട്, ഷമീർ പള്ളിപ്രം എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് വി.സി.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ടി.കെ.ശശികുമാർ സ്വാഗതവും കെ.വി.കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |