
കാഞ്ഞങ്ങാട്:ദേശീയ മന്ത് രോഗ നിവാരണ പരിപാടിയുടെ ഭാഗമായി കാഞ്ഞങ്ങാട്: നഗരസഭയുടെയും ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിൻ്റെയും സ്ത്രീകളുടെയുംകുട്ടികളുടെയും ഗവ.ആശുപതിയുടെയും സംയുക്താഭിമുഖ്യത്തിൽ നഗരത്തിൽ രാത്രികാല രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ വി.രമേശൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ എം.സേതു അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പി.മുരളീധരൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ.ശ്രീകുമാർ, വെക്ടർ കൺട്രോൾ യൂണിറ്റ് ജീവനക്കാരായ എം.ഗീത, ടി.സുമേഷ്, ആനന്ദ് രാമകൃഷ്ണൻ, കെ.ജിസ്ന, എ.സുലോചന, ആശാ പ്രവർത്തക സവിത റാണി എന്നിവർ നേതൃത്വം നൽകി. ജില്ലാ പ്രാണിജന്യ രോഗ നിയന്ത്രണ ഓഫീസർ കെ.വി. ഗിരീഷ് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |