
കാഞ്ഞങ്ങാട്:. കേരള ലോക്കൽ സെൽഫ് ഗവ എംപ്ലോയിസ് ഓർഗനൈസേഷൻ 44-ാം ജില്ലാ സമ്മേളനം സന്ദീപ് വാര്യർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. . പ്രസിഡന്റ് വി.ദീപമോൾ അദ്ധ്യക്ഷത വഹിച്ചു.എം.അസിനാർ, ഉമേശൻ വേളൂർ, പി.വി.ചന്ദ്രശേഖരൻ, പ്രവീൺ തോയമ്മൽ, എ.ടി.ശശി, ഡോ.കെ.വി.പ്രമോദ്, അബ്ദുള്ള വട്ടക്കുടി, ജ്യോതികുമാർ, എസ്.എൽ.അജീഷ് ഖാൻ , ഒ.എം.ഷഫീഖ് , ജോഷ്ന എന്നിവർ സംസാരിച്ചു. എസ്.എൻ സിന്ധു സ്വാഗതവും അബ്ദുൾ ബഷീർ പാറത്തോട് നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം ജോൺ കെ.സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. പി.ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീജിത്ത് മേലത്ത്, എസ്.എൻ.സിന്ധു, അബ്ദുൾ ബഷീർ, എന്നിവർ സംസാരിച്ചു. യാത്രയയപ്പ് സമ്മേളനം ബിനു വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. എസ്. എൽ.അജീഷ് ഖാൻ, വി.ആർ.അജിത് കുമാർ, കെ.ആർ.സുജിത്, ജോജോ അലക്സ്, അബ്ദുൾ ബഷീർ പാറത്തോട് എന്നിവർ സംസാരിച്ചു.ഭാരവാഹികൾ:വി.ദീപ മോൾ (പ്രസി), എസ്.എൻ.സിന്ധു (സെക്ര.),ഷിജോ ജോസഫ് (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |