കാഞ്ഞങ്ങാട്: പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനം വാർഷിക ജനറൽ ബോഡി യോഗവും ആദരസദസ്സും അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂലക്കണ്ടം പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരവും ക്യാഷ് അവാർഡും അദ്ദേഹം നൽകി. കുമാരൻ വെളിച്ചപ്പാടൻ, അൻവിക് അജിത്ത് അടമ്പിൽ എന്നിവരെ ആദരിച്ചു. വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായം ദേവസ്ഥാനം കാരണവർ വി.വി രാമകൃഷ്ണൻ നൽകി. ദേവസ്ഥാനം പ്രസിഡന്റ് ബൈജു അതിയാമ്പൂർ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർമാരായ പി. വിദ്യാലത, ടി.കെ സവിത കുമാരി, ദേവസ്ഥാന സേവാ സമിതി സെക്രട്ടറി കെ. വിശ്വനാഥൻ, ഡോ. പൂമണി പുതിയറക്കൽ, കെ. മീന, തമ്പാൻ കാക്കോച്ചി സംസാരിച്ചു. എം. സതീശൻ പടിക്കൽ സ്വാഗതവും വി. നാരായണൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |