ഇരിട്ടി: മാറ്റം അനിവാര്യമാണ് എന്ന മുദ്രാവാക്യം ഉയർത്തി സെപ്തംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന മഹാറാലിയുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച സി.പി.ഐ ഇരിട്ടി മേഖല പദയാത്ര കീഴൂരിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വക്കേറ്റ് വി. ഷാജി ഉദ്ഘാടനം ചെയ്തു. ഡോക്ടർ ശിവരാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കോളിക്കടവിൽ നടന്ന സമാപന പൊതുയോഗം ജില്ലാ കൗൺസിൽ അംഗം പായം ബാബുരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറിയേറ്റംഗം കെ.ബി ഉത്തമൻ, ജാഥാ ലീഡർ എം. ദിനേശൻ, മണ്ഡലം കമ്മിറ്റി അംഗം കെ.പി ബാബു, സന്തോഷ് പാലക്കൽ സംസാരിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ മണ്ഡലം സെക്രട്ടറി കെ.ആർ ലിജുമോൻ, കെ.പി പത്മനാഭൻ, ജാഥ ഡെപ്യൂട്ടി ലീഡർ പി. മോഹനൻ, ജാഥാ ഡയറക്ടർ പി.ജി അശോകൻ, കെ.പി കുഞ്ഞികൃഷ്ണൻ, ആർ. സുജി തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |