
തിരുവനന്തപുരം: പി.എം.ശ്രീ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതിലൂടെ
ബി.ജെ.പിയുടെ ബി ടീമാണ് കേരളത്തിലെ യു.ഡി.എഫ് എന്ന് ഒരിക്കൽ കൂടി തെളിയുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
കേരളത്തിൽ പി.എം.ശ്രീയുമായി ബന്ധപ്പെട്ട് ഒരു തുടർ നടപടിയും ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
പി.എം.ശ്രീ നടപ്പാക്കാൻ യു.ഡി.എഫ് സർക്കാർ ഉയർത്തിയ ഒരു വാദം കൂടി ഇതോടെ പൊളിഞ്ഞിരിക്കുകയാണ്. പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് ഒരു തരത്തിലുമുള്ള നിയമപരമായ ബാധ്യതയില്ലെന്ന് വ്യക്തമായി. പി.എം.ശ്രീയുമായി മുന്നോട്ട് പോകാനുള്ള നീക്കം ബി.ജെ.പി യെ പ്രീതിപ്പെടുത്താൻ വേണ്ടി മാത്രമാണ്. ബി.ജെ.പി തെളിക്കുന്ന വഴിയേ സഞ്ചരിക്കുന്ന കോൺഗ്രസിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനാകില്ല. എന്നാൽ ലീഗും സംഘപരിവാർ അജണ്ടകളുടെ പ്രചാരകരായി മാറുന്നത് അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |