
കാഞ്ഞങ്ങാട്: ഭാരതീയ വിദ്യാനികേതൻ സ്‌കൂളിലെ വിദ്യാർത്ഥികളുടെ വിജ്ഞാനമേള സിനോവ 2026 കാഞ്ഞങ്ങാട് വിവേകാനന്ദ വിദ്യാമന്ദിരം സ്‌കൂളിൽ നഗരസഭാ കൗൺസിലർ എം.പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ചെയ്തു.ഭാരതീയ വിദ്യാനികേതൻ ജില്ലാ പ്രസിഡന്റ് കെ.ശിവശങ്കരൻ നായർ അദ്ധ്യക്ഷത വഹിച്ചു. കേരള കേന്ദ്ര സർവകലാശാല പെരിയ ഫിസിക്സ് വിഭാഗം മേധാവി ഡോ.ഇ.പ്രസാദ് മുഖ്യാതിഥിയായി. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സെക്രട്ടറി ഗണേശൻ പുതിയകണ്ടം, സ്കൂൾ പ്രിൻസിപ്പൽ വരിജ ടീച്ചർ, വിവേകാനന്ദ വിദ്യാമന്ദിരം പ്രസിഡന്റ് ടി.വി.അശോകൻ, വിജ്ഞാനമേള ജില്ലാ സംയോജകൻ സദാശിവൻ മാസ്റ്റർ ബോവിക്കാനം,വിദ്യാനികേതൻ ജില്ലാ വൈസ്പ്രസിഡൻ്റ് വിട്ടൽ ഭട്ട് എന്നിവർ സംസാരിച്ചു. ജയകുമാർ നെല്ലിത്തറ സ്വാഗതവും എൻ. അശോക് കുമാർ നന്ദിയും പറഞ്ഞു. ചടങ്ങിൽ ബാബു കോട്ടപ്പാറയെ ഉപഹാരം നൽകി ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |