
ന്യൂമാഹി: എസ്.ജെ.എം ന്യൂമാഹി റെയ്ഞ്ച് കമ്മിറ്റി പ്രസിദ്ധീകരിച്ച 'സീറത്തുൽ അമീൻ തിരുനബിയെന്ന പുസ്തകത്തിന്റെ പ്രകാശനം ന്യൂമാഹി കല്ലാപ്പള്ളി ഉറൂസ് മുബാറക്ക് വേദിയിൽ പേരോട് ഉസ്താദിന്റെ സാന്നിദ്ധ്യത്തിൽ സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി നിർവഹിച്ചു. മുനീർ ഹാജി കല്ലാപള്ളി പുസ്തകം ഏറ്റുവാങ്ങി. മുഹമ്മദ് നബിയുടെ ജീവിതചരിത്രത്തിൽ നിന്നുള്ള 786 ചോദ്യോത്തരങ്ങൾ ഉൾക്കൊള്ളുന്നതാണ് പുസ്തകം.പുസ്തകത്തെ ആസ്പദമാക്കി ന്യൂമാഹി റെയ്ഞ്ചിലെ 13 മദ്രസകളിലെ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് കൊണ്ട് സെപ്തംബർ 12 ന് മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കാൻ തീരുമാനിച്ചു. വിജയികൾക്ക് യഥാക്രമം 3333, 2222, 1111 രൂപ വീതമുള്ള സമ്മാനങ്ങൾ നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |