SignIn
Kerala Kaumudi Online
Saturday, 22 August 2026 3.30 AM IST

പുലിയെ പിടികൂടാൻ ചെങ്ങളായിൽ കൂട് സ്ഥാപിച്ചു

cjengaliyi-

കണ്ണൂർ: ചെങ്ങളായി പഞ്ചായത്ത് 19ാം വാർഡ് പടിഞ്ഞാറെമൂലയിൽ പുലിയെ പിടികൂടാൻ വനംവകുപ്പ് കൂട് വെച്ചു.പുലിഭീഷണിയെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി കുളത്തൂരിലും പടിഞ്ഞാറെ മൂലയിലും ആളുകൾ ഒറ്റയ്ക്കുള്ള സഞ്ചാരം ഒഴിവാക്കി ജാഗ്രതയോടെയാണ് കഴിയുന്നത്. പ്രദേശത്തെ അങ്കണവാടി ദിവസങ്ങളോളം അടച്ചിടുകയും ചെയ്തിരുന്നു.
നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും ഭയം കൂടാതെ യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യമാണ് ഉണ്ടായിട്ടുള്ളതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ടാപ്പിംഗും നിർത്തിവച്ചിരിക്കുകയാണ്.
ഈ മാസം 18ന്‌ രാവിലെ 11ന് അഭിലാഷ് എന്ന ടാപ്പിംഗ് തൊഴിലാളി പുലി മരത്തിൽ നിന്ന് താഴോട്ട് ഇറങ്ങുന്നതായി കണ്ടതോടെയാണ് പ്രദേശത്ത് പുലിയുടെ സാന്നിദ്ധ്യമുണ്ടെന്ന ആശങ്ക ശക്തമായത്. തുടർന്ന് പ്രദേശത്ത് വനം വകുപ്പ് പരിശോധന നടത്തിയിരുന്നു.ദിവസങ്ങൾക്ക് മുൻപ് നാട്ടുകാരനും ടാപ്പിംഗ് തൊഴിലാളിയുമായ ലക്ഷ്മണൻ പുലിയെ നേരിട്ട് കണ്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL