
ചെറുവത്തൂർ :ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും139.29 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിനായി കാഞ്ഞങ്ങാട് ഡിവൈ.എസ്. പി അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള 17 അംഗ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചു. അന്വഷണം പുരോഗമിക്കുന്നതിനിടെ സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിലായിയിട്ടുണ്ട്.
അന്തർസംസ്ഥാന മയക്കുമരുന്ന് ശൃഖലയുമായി നേരിട്ട് ബന്ധമുള്ള അമ്പലത്തറ ബേളൂർ പാറപ്പള്ളി സ്വദേശി കെ.മുഹമ്മദ് സാബീറിനെയാണ് ( 33) ഇന്നലെ അമ്പലത്തറയിൽ നിന്നും പിടികൂടിയത്. കേസിൽ ഇതുവരെ അഞ്ചു പേരാണ് ഇതുവരെ പിടിയിലായത്.
മയക്കുമരുന്ന് ഇടപാടിൽ കേരളത്തിന് പുറത്തുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണസംഘം സജീവമായി പരിശോധിക്കുന്നുണ്ട്. ഇതുവഴി ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നതായി അന്വേഷണ സംഘം കണ്ടെത്തി. വരും ദിവസങ്ങളിൽ കേസുമായി ബന്ധപ്പെട്ട കൂടുതൽ പേരെ കസ്റ്റഡിയിലെടുക്കുന്നതിനായി അന്വേഷണസംഘം തയ്യാറെടുത്തുവരികയാണ്.
എറണാകുളം അരക്കാപ്പടി വെസ്റ്റ് വെങ്ങോള പുളിയൻതോട്ടത്തിലെ പി.എ.അബ്ദുൾസലാം(27), എറണാകുളം അരക്കാപ്പടി കരുവിള്ളി ഹൗസിലെ മുഹമ്മദ് ഹുസൈൻ (28), പി.എ.അബ്ബാസ് (50),അരക്കാപ്പടി ഏലഞ്ചിക്കൽ ഹൗസിലെ ഇ.എസ്.സൈനുലാബിദീൻ (42) എന്നിവരാണ് കേസിൽ നേരത്തെ അറസ്റ്റിലായത്. അറസ്റ്റിലായവർക്ക് രാഷ്ട്രീയത്തിലുള്ള ഉന്നതസ്വാധീനം കേസിൽ തിരിച്ചടിയാകുമെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |