കാഞ്ഞങ്ങാട്: നിയോജക മണ്ഡലം ബൂത്ത് കൺവെൻഷൻ കെ.പി.സി.സി സെക്രട്ടറി എം. അസിനാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.വി ചന്ദ്രശേഖരൻ മുഖ്യാതിഥിയായി. കുഞ്ഞികൃഷ്ണ പിഷാരടി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ സുകുമാരൻ മണ്ഡലം, രാജൻ തെക്കേക്കര, അനിൽ വാഴുന്നോറൊടി, മണ്ഡലം സെക്രട്ടറിമാരായ എം.കെ ആലാമി, സുരേഷ് പാലോട്ടിൽ, മഹിളാ ജില്ലാ സെക്രട്ടറി കമലാക്ഷി, യൂത്ത് നിയോജക മണ്ഡലം പ്രസിഡന്റ് ഷിബിൻ ഉപ്പിലിക്കൈ, വാർഡ് പ്രസിഡന്റ് പ്രസാദ് ഉപ്പിലിക്കൈ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ഷിബിൻ ഉപ്പിലിക്കൈ (പ്രസിഡന്റ്), എം.കെ ആലാമി, സി. കുഞ്ഞമ്പു (വൈസ് പ്രസിഡന്റ്), ഭാസ്ക്കരൻ മണ്ഡലം, സുരേഷ് പാലോട്ടിൽ, എം.എൻ നാരായണൻ (ജനറൽ സെക്രട്ടറി), വി.വി വിജയൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. തുടർന്ന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷിബിൻ ഉപ്പിലിക്കൈക്ക് ചുമതലകൾ കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |