ചീമേനി: മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറിയായിരുന്ന പിലാന്തോളി കൃഷ്ണന്റെ 39ാം രക്തസാക്ഷി ദിനാചരണം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കെ.പി.സി.സി മെമ്പർ കരിമ്പിൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി. ബാലൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് അനുസ്മരണ പ്രഭാഷണം നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ടി.വി കുഞ്ഞിരാമൻ, കെ. പ്രഭാകരൻ, കെ. രാഘവൻ, പഞ്ചായത്ത് മെമ്പർ ടി.പി ധനേഷ്, കെ. ശോഭന, കെ. സുരേഷ് കുമാർ, കെ.എസ്.യു ജില്ലാ സെക്രട്ടറി സി. കീർത്തന, സി. സുനീഷ്, കെ. ശ്രീധരൻ, പി. രാമകൃഷ്ണൻ, ടി.പി തമ്പാൻ, പി. നാരായണൻ എന്നിവർ സംസാരിച്ചു. എ. പ്രകാശൻ സ്വാഗതവും പിലാന്തോളി ബാബു നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |