കാഞ്ഞങ്ങാട്: നഗരസഭ പാലിയേറ്റീവ് കെയർ വളണ്ടിയർ സംഗമം -സ്നേഹ സ്പർശം, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പി. ജീജ ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രി 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലിയേറ്റീവ് അംഗങ്ങളുടെ വളണ്ടിയർ സംഗമം നടന്നത്. രോഗികളുടെ പരിചരണം സുഗമമാക്കുക, പരിചരണം വേഗത്തിൽ ആക്കുക, ആധുനിക രീതിയിൽ പരിചരണം നടത്തുക തുടങ്ങിയ ഉദ്ദേശ്യത്തിന്റെ ഭാഗമായാണ് സംഗമം നടത്തിയത്. അലാമി പള്ളി കാഞ്ഞങ്ങാട് നഗരസഭ മിനി കോൺഫറൻസ് ഹാളിൽ നടന്ന സംഗമത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ പി. മുരളീധരൻ അദ്ധ്യക്ഷനായി. പാലിയേറ്റീവ് ജില്ലാ കോഡിനേറ്റർ ഷിജി ശേഖർ ക്ലാസ് കൈകാര്യം ചെയ്തു. പി. രാജി, അഞ്ജലി എസ്. നായർ, എം.കെ ബിന്ദു എന്നിവർ സംസാരിച്ചു. നഗരസഭ പാലിയേറ്റീവ് നേഴ്സ് ടി.കെ ദീപ്തി സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |