SignIn
Kerala Kaumudi Online
Friday, 24 April 2026 5.02 PM IST

ഷോപ്സ് ആൻഡ് കൊമേഴ്‌സ്യൽ എംപ്ളോ. കുടുംബ സംഗമം

Increase Font Size Decrease Font Size Print Page
kudum
ഷോപ്സ് ആൻഡ് കൊമേഴ്‌സ്യൽ എംപ്ലോയീസ് യൂണിയൻ കുടുംബ സംഗമം ജില്ലാ പ്രസിഡന്റ് എം. രാഘവൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: നിരവധി ആനുകൂല്യങ്ങളും ക്ഷേമ പദ്ധതികളും വികസന പ്രവർത്തനങ്ങളും നടപ്പിലാക്കിയ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ തുടർഭരണം ഉറപ്പാക്കാൻ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ മുഴുവനാളുകളും രംഗത്തിറങ്ങണമെന്ന് കേരള ഷോപ്‌സ് ആൻഡ് കോമേഴ്‌സ്യൽ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) കാഞ്ഞങ്ങാട് നിയോജകമണ്ഡലം കുടുംബ സംഗമം ആവശ്യപ്പെട്ടു. കടകളുടെ പ്രവർത്തനങ്ങൾക്കും തൊഴിലാളികളുടെ തൊഴിലിനും തടസ്സമില്ലാതെ രാവിലെ 8 മുതൽ 10 വരെ മാതൃകാപരമായാണ് സംഗമം നടത്തിയത്. കടകളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന നിരവധി തൊഴിലാളികൾ പങ്കെടുത്തു. കുന്നുമ്മൽ എൻ.എസ്.എസ് ഹാളിൽ നടന്ന സമ്മേളനം യൂണിയൻ ജില്ലാ പ്രസിഡന്റ് എം. രാഘവൻ ഉദ്ഘാടനം ചെയ്തു. പി.എം വിജയൻ അദ്ധ്യക്ഷനായി. എം.ജി പുഷ്പ, കെ സനിത്ത് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി നിതിൻ തീർത്ഥങ്കര സ്വാഗതം പറഞ്ഞു.

TAGS: LOCAL NEWS, KASARGOD, SHOPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.