കാഞ്ഞങ്ങാട്: വേലേശ്വരം വ്യാസേശ്വരം ശിവക്ഷേത്ര പുനഃപ്രതിഷ്ഠ അഷ്ടബന്ധ കലശ മഹോത്സവം 30 വരെ കെ.യു. പത്മനാഭ തന്ത്രിയുടെ കാർമ്മികത്വത്തിൽ നടക്കും. മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറയ്ക്കൽ ഘോഷയാത്ര നടത്തി. ഘോഷയാത്രയ്ക്ക് ട്രസ്റ്റി നാരായണ കർത്തായർ, വി. കൃഷ്ണൻ, അഡ്വ. എ. ഗംഗാധരൻ, പി. രാമകൃഷ്ണൻ, വി. ബാബു, പി. ബാലകൃഷ്ണൻ, എം. കേളു, കെ.വി. വിജയൻ, എം. ചന്തുഞ്ഞി, ശ്യാമള കുമാരൻ, ലക്ഷ്മി ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. തന്ത്രിക്ക് ആചാര്യ വരവേൽപ്പ് നൽകി. വി.വി തുളസി ഉദ്ഘാടനം ചെയ്തു. വി. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വത്സൻ പിലിക്കോട് മുഖ്യപ്രഭാഷണം നടത്തി. കെ. സുരേന്ദ്രൻ, കെ.വി. സുകുമാരൻ സംസാരിച്ചു. എ. ഗംഗാധരൻ സ്വാഗതവും ബി. ഗംഗാധരൻ നന്ദിയും പറഞ്ഞു. മഹോത്സവ പരിപാടികൾ ഏപ്രിൽ 30ന് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |