കാഞ്ഞങ്ങാട്: ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി ആനുകൂല്യങ്ങൾ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന്, അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരള മാവുങ്കാൽ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറർ സുധീന്ദ്ര മേനോൻ ഉദ്ഘാടനം ചെയ്തു. ഐ.ജെ ബാബു അദ്ധ്യക്ഷത വഹിച്ചു. കെ.വി സുരേഷ് കുമാർ മുഖ്യാതിഥിയായി. ഗുണേന്ദ്ര ജലാൽ മുഖ്യപ്രഭാഷണം നടത്തി. ടി.വി ദേവീദാസ് വിശദീകരണം നടത്തി. സി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. ബിജേഷ് പ്രവർത്തന റിപ്പോർട്ടും രജീഷ് അഭയ് വരവ് ചെലവു കണക്കും അവതരിപ്പിച്ചു. സെക്രട്ടറി പി. ബിജേഷ് സ്വാഗതവും മഹേഷ് പെരിയ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ടി.വി പ്രവീൺകുമാർ (പ്രസിഡന്റ്), മഹേഷ് പെരിയ (വൈസ് പ്രസിഡന്റ്), ഐ.ജെ ബാബു (സെക്രട്ടറി), ജിതേഷ് വെള്ളിക്കോത്ത് (ജോയിന്റ് സെക്രട്ടറി), കെ.സി ലോഹിതാക്ഷൻ (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |