SignIn
Kerala Kaumudi Online
Thursday, 23 July 2026 4.07 AM IST

യുവ ആപ്ദ മിത്ര പരിശീലനം സമാപിച്ചു

yuva
“യുവ ആപ്‌ദ മിത്ര” പരിശീലന സമാപന സമ്മേളനം ഹോസ്ദുർഗ് തഹസിൽദാർ രമേശൻ പൊയ്‌നാച്ചി ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ദുരന്തനിവാരണ രംഗത്ത് യുവജനങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ “യുവ ആപ്‌ദ മിത്ര” പരിശീലനം ഹോട്ടൽ ബേക്കൽ ഇന്റർനാഷണലിൽ സമാപിച്ചു. സമാപന സമ്മേളനം ഹോസ്ദുർഗ് തഹസിൽദാർ രമേശൻ പൊയ്‌നാച്ചി ഉദ്ഘാടനം ചെയ്തു. ജില്ലാ ഹസാർഡ് അനലിസ്റ്റ് പി.വി ശിൽപ അദ്ധ്യക്ഷയായി. ദുരന്ത നിവാരണ വിഭാഗം പ്രതിനിധി തുളസി രാജ് പ്രസംഗിച്ചു. എൽ.എസ്.ജി.ഡി.എം പ്ലാൻ കോർഡിനേറ്റർ, കാസർകോട് ഡി.ഇ.ഒ. സി.പി അഹമ്മദ് ഷഫീഖ് സ്വാഗതവും എൻ.വൈ.കെ മാസ്റ്റർ ട്രെയിനർ രതീഷ് നന്ദിയും പറഞ്ഞു. ദുരന്തനിവാരണ പ്രവർത്തനങ്ങൾ, അടിയന്തര രക്ഷാപ്രവർത്തനങ്ങൾ, പ്രാഥമിക ശുശ്രൂഷ, സമൂഹ അവബോധം എന്നിവ സംബന്ധിച്ച പരിശീലന സെഷനുകൾ ഏഴു ദിവസങ്ങളിലായി കാഞ്ഞങ്ങാട് ബേക്കൽ ഇന്റർനാഷണൽ ഹോട്ടലിൽ നടന്നു വരികയായിരുന്നു. “യുവ ആപ്‌ദ മിത്ര” പരിശീലന സമാപന സമ്മേളനം ഹോസ്ദുർഗ് തഹസിൽദാർ രമേശൻ പൊയ്‌നാച്ചി ഉദ്ഘാടനം ചെയ്യുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, YUVA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL