SignIn
Kerala Kaumudi Online
Saturday, 25 July 2026 3.33 AM IST

സംയോജിത കൃഷിയിറക്കി

krishi
സംയോജിത കൃഷി തൃക്കരിപ്പൂർ ടൗൺ ലോക്കൽ തല ഉദ്ഘാടനം തങ്കയത്ത് തൃക്കരിപ്പൂർ ഏരിയ സെക്രട്ടറി പി. കുഞ്ഞിക്കണ്ണൻ നിർവഹിക്കുന്നു

തൃക്കരിപ്പൂർ: സി.പി.എം തൃക്കരിപ്പൂർ ടൗൺ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ സംയോജിത കൃഷി ഇറക്കി. ഇത്തവണ കപ്പ, പച്ചക്കറി, വാഴ ഇനങ്ങൾ ഉൾപ്പെടുത്തി സംയോജിത കൃഷിയാണ് നടത്തുന്നത്. തൃക്കരിപ്പൂർ ടൗൺ ലോക്കൽ തല ഉദ്ഘാടനം തങ്കയത്ത് തൃക്കരിപ്പൂർ ഏരിയ സെക്രട്ടറി പി. കുഞ്ഞിക്കണ്ണൻ നിർവഹിച്ചു. ടൗൺ ലോക്കൽ കമ്മിറ്റി അംഗം കെ.വി. മുരളി അദ്ധ്യക്ഷത വഹിച്ചു. ടൗൺ ലോക്കൽ സെക്രട്ടറി ടി.പി. ഉഷ, കർഷക സംഘം ഏരിയ പ്രസിഡന്റ് ടി.വി. കുഞ്ഞികൃഷ്ണൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സിദ്ധുലാൽ ആയിറ്റി, പി.വി വത്സരാജ്, കർഷക സംഘം തൃക്കരിപ്പൂർ ടൗൺ വില്ലേജ് സെക്രട്ടറി കെ.കെ വിജയൻ, സി.പി.എം തങ്കയം ആലുംവളപ്പ് ബ്രാഞ്ച് സെക്രട്ടറി പി. നാരായണൻ, മണിയനോടി ബ്രാഞ്ച് സെക്രട്ടറി കെ. ദാസൻ എന്നിവർ പ്രസംഗിച്ചു. തങ്കയം ആലുംവളപ്പിലെ പത്ത് സെന്റ് സ്ഥലത്താണ് കൃഷിയിറക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, KRISHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL