കാഞ്ഞങ്ങാട്: ജ്യോതിദേവ്സ് ഡയബറ്റ്സ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിന്റെയും കാഞ്ഞങ്ങാട് ജി.വി.എച്ച്.എസ്. സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്‌കൂളിലെ അദ്ധ്യാപക-അനാദ്ധ്യാപക ജീവനക്കാർക്കും പൊതുജനങ്ങൾക്ക് സൗജന്യ പ്രമേഹ-ആരോഗ്യ പരിശോധനാ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ആർ.ബി.എസ്, ക്രിയാറ്റിനിൻ, എസ്.ജി.പി.ടി , ടോട്ടൽ കൊളസ്ട്രോൾ തുടങ്ങിയ പരിശോധനകൾ സൗജന്യമായി നടത്തി. ഡോ. ഷഹാന യാസ്മിൻ, പ്രിൻസിപ്പാൾ പി.എസ് അരുൺ, ഹെഡ്മാസ്റ്റർ എം ഗിരീശൻ, എൻ.എസ്.എസ് ഓഫീസർ ആർ. മഞ്ജു, കരിയർ പ്രോഗ്രാം മാസ്റ്റർ പി. സമീർ സിദ്ദിഖി, സ്‌റ്റാഫ് സെക്രട്ടറി കെ.പി സനിത, സി.എം പ്രജീഷ്, സിന്ധു പി. രാമൻ, ഡയറ്റീഷൻ നോഹ നാസർ, അനുശ്രീ, കെ.വി അശ്വിൻ കുമാർ, വരുണ കെ. രഞ്ജി എന്നിവർ പങ്കെടുത്തു. സൗജന്യ പ്രമേഹ-ആരോഗ്യ പരിശോധനാ ക്യാമ്പിൽ നിന്ന്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |