SignIn
Kerala Kaumudi Online
Monday, 10 August 2026 3.38 AM IST

സ്മൃതി സംഗമവും അനുമോദനവും

smrithi
സ്‌മൃതി സംഗമവും അനുമോദന സദസ്സും കെ.പി.സി.സി സെക്രട്ടറി എം. അസിനാർ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ക്വിറ്റ് ഇന്ത്യാ ദിനത്തിൽ കോൺഗ്രസ് 203-ാം ബൂത്ത്‌ കമ്മിറ്റി ഉപ്പിലിക്കൈയിൽ സംഘടിപ്പിച്ച സ്‌മൃതി സംഗമവും അനുമോദന സദസ്സും കെ.പി.സി.സി സെക്രട്ടറി എം. അസിനാർ ഉദ്ഘാടനം ചെയ്തു. ഹോസ്ദുർഗ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രവീൺ തോയമ്മൽ മുഖ്യാതിഥിയായി. പ്രസിഡന്റ് ഷിബിൻ ഉപ്പിലിക്കൈ അദ്ധ്യക്ഷത വഹിച്ചു. പൂരക്കളി അക്കാഡമി അവാർഡ് ജേതാക്കളായ പത്മനാഭൻ വെളിച്ചപ്പാടൻ, സുരേഷ് മോനാച്ച എന്നിവരെയും ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ സുകുമാരൻ മണ്ഡലം, രാജൻ തെക്കേക്കര, കെ. കമലാക്ഷി, മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ആലാമി, സുരേഷ് പാലോട്ടിൽ, ഭാസ്‌കരൻ കല്ലഞ്ചിറ, ഭാസ്‌കരൻ മണ്ഡലം, വിജയൻ ചതുരക്കിണർ, നാരായണൻ മഠത്തിൽ, പ്രസാദ് ഉപ്പിലിക്കൈ, മുരളീധരൻ, മാലതി, ഭവിൻ രാജ്, ഷൈജ പ്രമോദ്, വേണു കുറ്റിയാന്തോൽ, ഭാരതി, ഉഷ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL