കാഞ്ഞങ്ങാട്: ഉത്സവകാലത്തുണ്ടാകുന്ന വിലക്കയറ്റം തടയുന്നതിനു സംസ്ഥാന സഹകരണ വകുപ്പ് കൺസ്യൂമർഫെഡ് സഹകരണത്തോടെ കോട്ടച്ചേരി സർവീസ് സഹകരണ ബാങ്കിന്റെ സഹകരണ ഓണച്ചന്ത കുന്നുമ്മലിലെ മുഖ്യശാഖയുടെ താഴെ പ്രവർത്തനം ആരംഭിച്ചു. 13 സബ്‌സിഡി സാധനങ്ങളടക്കം 25 ഭക്ഷ്യ ഉത്പന്നങ്ങളാണ് വിപണി വിലയേക്കാൾ വിലകുറച്ച് പൊതുജനങ്ങൾക്ക് നൽകുന്നത്. ഓണച്ചന്തയുടെ ഉദ്ഘാടനവും ബാങ്ക് മെമ്പർമാർക്കുള്ള അംഗസമാശ്വാസ വിതരണ ഉദ്ഘാടനവും കോട്ടച്ചേരി ബാങ്ക് പ്രസിഡന്റ് എം. രാഘവൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് വി. ഗിനീഷ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ എം. സേതു, ഭരണസമിതി അംഗങ്ങളായ കെ.വി കൊട്ടൻ കുഞ്ഞി, എൻ. ഗോപി, കെ. രാധാകൃഷ്ണൻ, കെ.വി പ്രഭാവതി എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി വി.വി ലേഖ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ.വി വിശ്വനാഥൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |