SignIn
Kerala Kaumudi Online
Monday, 17 August 2026 2.50 AM IST

അനുസ്മരണവും കുടുംബ സംഗമവും

mp-
എൻ കെ ബാലകൃഷ്ണന്റെ അനുസ്മരണവും സ്മാരക വേദി കുടുംബ സംഗമവും രാജ്‌മോഹൻ ഉണ്ണിത്താൻ എം. പി ഉദ്ഘാടനം ചെയ്യുന്നു

നീലേശ്വരം: എൻ.കെ സ്മാരക വേദിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും മുൻ മന്ത്രിയും ദീർഘകാലം നീലേശ്വരം സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റുമായിരുന്ന എൻ.കെ ബാലകൃഷ്ണന്റെ അനുസ്മരണവും കുടുംബ സംഗമവും സംഘടിപ്പിച്ചു. സ്മാരക വേദി ചെയർമാൻ എം.വി ജയന്റെ അദ്ധ്യക്ഷതയിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് സേവാദൾ പ്രസിഡന്റ് രമേശൻ കരുവാച്ചേരി, ഡി.സി.സി സെക്രട്ടറി മാമുനി വിജയൻ, നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മടിയൻ ഉണ്ണികൃഷ്ണൻ, നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വക്കറ്റ് കെ.വി രാജേന്ദ്രൻ, ബാങ്ക് സെക്രട്ടറി കെ.ആർ രാകേഷ്, ബാങ്ക് സ്റ്റാഫ് കൗൺസിൽ സെക്രട്ടറി കെ.വി സായി കിരൺ സംസാരിച്ചു. സെക്രട്ടറി പി. രാധാകൃഷ്ണൻ നായർ സ്വാഗതവും ട്രഷറർ കെ.കെ കുമാരൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, NKB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL