കാസർകോട്: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്രജൂബിലി സമ്മേളന പ്രമേയത്തിന്റെ ഭാഗമായി വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ലാ മാർച്ചും ധർണയും സംഘടിപ്പിച്ചു. പ്ലാനിംഗ് ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് ഇൻകം ടാക്സ് ഓഫീസ് പരിസരത്ത് സമാപിച്ചു. ധർണ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. ശ്രീഹരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. സി.എസ് സുമേഷ് അദ്ധ്യക്ഷത വഹിച്ചു. എഫ്.എസ്.ഇ.ടി.ഒ. ജില്ലാ സെക്രട്ടറി കെ. ഹരിദാസ്, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജില്ലാ സെക്രട്ടറി പി.വി ശരത്, കെ.ജി.ഒ.എ. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വി രാഘവൻ, സി.എം സുധീഷ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് പി.വി ആർജിത എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി മധു കരിമ്പിൽ സ്വാഗതവും ജില്ലാ ട്രഷറർ വൈശാഖ് ബാലൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |