
കൊല്ലം: കെ.എ.ടി.എഫ് കൊല്ലം, ചാത്തന്നൂർ ഉപജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്ന അറബിക് ടാലന്റ് ടെസ്റ്റ് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.അഹമ്മദ് ഉഖൈൽ ഉദ്ഘാടനം ചെയ്തു. കൊല്ലം ഉപജില്ലാ പ്രസിഡണ്ട് ഡോ. നൗഷാദ് മന്നാനി അദ്ധ്യക്ഷനായി. ട്രോഫികൾ കണ്ണനല്ലൂർ എം.കെ.എൽ.എം.എച്ച് എസ്.എസ് രക്ഷാധികാരി ഡോ. അബ്ദുൽ മജീദ് ലബ്ബയും സർട്ടിഫിക്കറ്റുകൾ ഹെഡ്മിസ്ട്രസ് നിസ ബീഗവും വിതരണം ചെയ്തു. ചാത്തന്നൂർ ഉപജില്ലാ സീനിയർ വൈസ് പ്രസിഡന്റ് നൗഫൽ ഇബ്രാഹിം സ്വാഗതവും ജനറൽ സെക്രട്ടറി സി.പി.അലിക്കുട്ടി നന്ദിയും പറഞ്ഞു. നൗഫൽ സാദിഖ്, യു.ഉനൈസ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |