
കൊട്ടാരക്കര: ദമ്പതികളെയും മകളെയും ആക്രമിച്ച കേസിലെ പ്രതിക്ക് മൂന്ന് വർഷം തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വെളിനല്ലൂർ വിളമുറിയിൽ കട്ടേണി അൽത്താഫ് മൻസിലിൽ അൽത്താഫിനെയാണ് (26) കൊട്ടാരക്കര അസി. സെഷൻസ് കോടതി ജഡ്ജ് എ.ഷാനവാസ് ശിക്ഷിച്ചത്. 2021 ആഗസ്റ്റ് 3ന് രാവിലെ 7.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയൽവാസിയായ ഇരപ്പുപാറ പുത്തൻവീട്ടിൽ സജീവിനെയും ഭാര്യ ജാസ്മിനെയും മകളെയുമാണ് മർദ്ദിച്ചത്. പൂയപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പത്ത് സാക്ഷികളെ വിസ്തരിച്ച ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |