SignIn
Kerala Kaumudi Online
Saturday, 25 July 2026 3.32 AM IST

വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു

uyara

കൊല്ലം: ദേശീയപാത 66ൽ കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ മണ്ണിൽ തീർത്ത ഉയരപ്പാതകളുടെ സുരക്ഷ വിലയിരുത്തുന്നതിന് സ്വതന്ത്ര ജിയോ ടെക്‌നിക്കൽ ഏജൻസിയായ ഐ.ഐ.ടി ഡൽഹി, ഐ.ഐ.ടി പാലക്കാട് എന്നിവിടങ്ങളിലെ വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പിയെ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ലോക്‌സഭയിൽ അറിയിച്ചു. പില്ലറിൽ തീർത്ത ഉയരപ്പാതകൾ നിർമ്മിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. വിശദമായ മണ്ണ് പരിശോധനകളും ബോർ ഹോൾ പരിശോധനകളും പൂർത്തിയാക്കി. നിലവിലെ രൂപകല്പനകൾ പരിശോധിച്ച് വരികയാണെന്നും മന്ത്രി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL