SignIn
Kerala Kaumudi Online
Friday, 31 July 2026 4.05 AM IST

ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപ്പെട്ട് പരിക്ക്

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽപ്പെട്ട് കന്യാകുമാരി സ്വദേശി രാമചന്ദ്ര സുബ്ബയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു അപകടം. എറുണാകുളത്തേക്കുള്ള നേത്രാവതി എക്സ്‌പ്രസ് രണ്ടാമത്തെ പ്ലാറ്റ്ഫോമിലെത്തിയപ്പോൾ രാമചന്ദ്ര സുബ്ബയ്യ ട്രാക്കിലേക്ക് വീഴുകയായിരുന്നു. ട്രെയിന്റെ എൻജിൻ തട്ടിയാണ് തലയ്ക്ക് പരിക്കേറ്റത്. ട്രെയിനിന്റെ അടിയിൽപ്പെടാഞ്ഞത് കൊണ്ടാണ് ഗുരുതര പരിക്കേൽക്കാതിരുന്നത്. ആർ.പി.ഒ ഉദ്യോഗസ്ഥർ ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നും നാഗർകോവിലിലെ ആശുപത്രിയിലേക്ക് മാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL