കൊല്ലം: ബി.എസ്.എൻ.എൽ ജില്ലാ ജനറൽ മാനേജരുടെ ഓഫീസിലെ താഴത്തെ നില വാടകയ്ക്ക് നൽകാനുള്ള ജില്ലാ ജനറൽ മാനേജരുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് വെള്ളയിട്ടമ്പലം ജില്ലാ ജനറൽ മാനേജരുടെ ഓഫീസിന് മുന്നിൽ എല്ലാ യൂണിയനുകളുടെയും അസോസിയേഷനുകളുടെയും പെൻഷൻ സംഘടനയുടെയും നേതൃത്വത്തിൽ പ്രകടനം നടത്തി. എ.ഐ.ബി.ഡി.പി.എ ജില്ലാ സെക്രട്ടറി കെ.സുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. ബി.എസ്.എൻ.ഇ.യു ജില്ലാ സെക്രട്ടറി ഡി.അഭിലാഷ് അദ്ധ്യക്ഷനായി. രാഹുൽ രാമചന്ദ്രൻ, അബ്ദുൽ നിസാർ എന്നിവർ സംസാരിച്ചു. എസ്.എൻ.ഇ.എ ജില്ലാ സെക്രട്ടറി ടി.പ്രശാന്ത് സ്വാഗതവും ആർ.മഹേശൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |