
കൊല്ലം: വ്യാപാരികളെയും തൊഴിലാളികളെയും അപമാനിക്കുന്ന രീതിയിൽ മേജർ രവി നടത്തിയ പ്രസ്താവനയ്ക്കെതിരെ കേരള വെജിറ്റബിൾ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി രംഗത്ത്. പച്ചക്കറി വ്യാപാരികൾ സംസ്കാര ശൂന്യരല്ലെന്നും, ഈ പ്രസ്താവന എന്ത് അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. പ്രസ്താവന പിൻവലിച്ച് വ്യാപാരി സമൂഹത്തോട് മേജർ രവി പരസ്യമായി മാപ്പ് പറയണമെന്നും, അല്ലാത്തപക്ഷം ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സംഘടന മുന്നറിയിപ്പ് നൽകി. വ്യാപാരികളെയും തൊഴിലാളികളെയും വേദനിപ്പിക്കുന്ന ഇത്തരം പരാമർശങ്ങളെ സംഘടന ശക്തിയുക്തം അപലപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |