
കൊല്ലം: കുളത്തൂപ്പുഴയിൽ വൃദ്ധൻ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം വനംവകുപ്പിന്റെ അനാസ്ഥ മൂലമാണെന്ന് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ പ്രസ്താവനയിൽ പറഞ്ഞു. വന്യജീവികൾ കൃഷി നശിപ്പിക്കുന്നതിനൊപ്പം മനുഷ്യരെയും ആക്രമിക്കുന്നു. അപ്പോഴും വനംവകുപ്പ് കാഴ്ചക്കാരായി നോക്കിനിൽക്കുകയാണ്.
മുമ്പ് ഭാരതീപുരത്ത് പ്രവർത്തിച്ചിരുന്ന ആർ.ആർ.ടി ഓഫിസ് പൂട്ടിയതിനാൽ മേഖലയിലെ ജനങ്ങൾക്ക് വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. വനാതിർത്തികളിൽ ആർ.ആർ.ടി പട്രോളിംഗ് ശക്തമാക്കണമെന്നും മരിച്ച ബഷീറിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും എസ്. ജയമോഹൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |