
കൊല്ലം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരനെ തെരുവുനായ കടിച്ച് പരിക്കേൽപ്പിച്ചു. വരവിള പുത്തൻപുര മുക്കിന് വടക്ക് തണ്ടാശേരിൽ ഉന്നതിയിൽ സന്നിധാനം വീട്ടിൽ അഭിലാഷിന്റെയും ഗോപികയുടെയും മകൻ അഭിതേജിനാണ് പരിക്കേറ്റത്. കരുനാഗപ്പള്ളി ഗവ. ആശുപത്രിയിൽ ചികിത്സതേടി. കൂട്ടത്തോടെ നടക്കുന്ന നായ്ക്കൾ ക്ലാപ്പന പഞ്ചായത്തിൽ ഭീഷണി ഉയർത്തിയിരിക്കുകയാണ്. വളർത്ത് കോഴികളെ കൂട്ടത്തോടെ കടിച്ചുകൊല്ലുന്നതും നിത്യ സംഭവമാണ്. തെരുനായ ശല്യം നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ഭാരവാഹികൾ പഞ്ചായത്ത് അധികാരികൾക്ക് നിവേദനം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |