
കൊട്ടാരക്കര: കേരളത്തിലെ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രം അധിക എസ്.ഡി.ആർ.എഫ് സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി ലോക് സഭാ സെക്രട്ടറി ജനറലിന് കത്ത് നൽകി. കനത്ത മഴയെ തുടർന്ന് പ്രധാന നദികളിലെ ജലനിരപ്പ് ഉയർന്നതോടെ വ്യാപകമായ വെള്ളപ്പൊക്കം, ജനങ്ങളുടെ കുടിയൊഴിപ്പിക്കൽ, വീടുകൾ, പൊതു മരാമത്ത് അടിസ്ഥാന സൗകര്യങ്ങൾ, കാർഷിക മേഖല, ഉപജീവനമാർഗങ്ങൾ എന്നിവയ്ക്ക് നാശനശഷ്ടം സംഭവിച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് കൂടുതൽ കെടുതി. ചെങ്ങന്നൂരും കുട്ടനാടും ആവർത്തിച്ച് പ്രത്യാഘാതങ്ങൾ നേരിടുകയാണെന്നും എം.പി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |