
കൊട്ടാരക്കര: കനത്ത മഴയിൽ അമ്പലപ്പുറത്ത് വീടിന് പിന്നിലെ കുന്നിടിഞ്ഞു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. അമ്പലപ്പുറം ആരോമൽ ഭവനിൽ രാജേന്ദ്രന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിന്റെ മുപ്പതടിയിലധികം ഉയരമുള്ള ഭാഗമാണ് ഇടിഞ്ഞത്. ഇവിടെ മരങ്ങൾ നിൽക്കുന്നുണ്ട്. ഇത് കടപുഴകിയാൽ കൂടുതൽ അപകടങ്ങൾക്ക് കാരണമാകും. രാത്രി തന്നെ നഗരസഭ ചെയർപേഴ്സൺ അനിത ഗോപകുമാറും സംഘവും സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു. ഫയർഫോഴ്സ് അധികൃതരെത്തി അപകട സാഹചര്യം ഒഴിവാക്കാനുള്ള ശ്രമം ആരംഭിച്ചു. സമീപത്തുള്ളവരെ ഒഴിപ്പിക്കാൻ ശ്രമം തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |