കൊല്ലം: താത്കാലിക പാലം ഉയർത്താൻ രണ്ടുലക്ഷം രൂപ വേണമെന്ന നിലപാടിൽ ജലസേചന വകുപ്പ് വിട്ടുവീഴ്ച ചെയ്യാത്തതിനാൽ രണ്ടാഴ്ചയായി ആലപ്പുഴ തൃക്കുന്നപ്പുഴയിൽ കുടുങ്ങി കൊല്ലത്തേക്കുള്ള പുതിയ കറ്റാമറൈൻ ബോട്ട്. ഒൻപത് മാസമായി മുടങ്ങിക്കിടക്കുന്ന കൊല്ലം- കുരീപ്പുഴ പ്ലാവറ സർവീസിനായി ജലഗതാഗത വകുപ്പ് പുതുതായി പണികഴിപ്പിച്ച ബോട്ടാണ് കുടുങ്ങിക്കിടക്കുന്നത്.
ദേശീയ ജലപാത വികസനത്തിന്റെ ഭാഗമായാണ് തൃക്കുന്നപ്പുഴയിൽ പുതിയ പാലം നിർമ്മിക്കുന്നത്. പാലം നിർമ്മാണം പൂർത്തിയാകുന്നത് വരെയുള്ള ഗതാഗതത്തിനായി താത്കാലിമായി നിർമ്മിച്ചിരിക്കുന്ന ജലനിരപ്പിൽ നിന്ന് രണ്ടര മീറ്റർ മാത്രം ഉയരമുള്ള പാലമാണ് കൊല്ലത്തേക്ക് ബോട്ടുകൾ വരുന്നതിന് വിനയായിരിക്കുന്നത്.
കുരീപ്പുഴ ഭാഗത്തുള്ള നൂറുകണക്കിന് പേർ കൊല്ലത്തേക്ക് വരാനും മടങ്ങാനും ആശ്രയിച്ചിരുന്ന സർവീസാണ് മുടങ്ങിക്കിടക്കുന്നത്. രാവിലെ 5.30 മുതൽ രാത്രി എട്ട് വരെ നീണ്ടുനിൽക്കുന്നതായിരുന്ന സർവീസ്. അതിന് പുറമേ സാമ്പ്രാണിക്കോടിയിലേക്കുള്ള വിനോദ സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ കൊല്ലത്ത് നിന്ന് അവിടെ എത്താമായിരുന്നു. ഉപയോഗിച്ചിരുന്ന ബോട്ട് തകരാറിലായതിനെ തുടർന്നാണ് സർവീസ് നിലച്ചത്.
താത്കാലിക പാലം
കടക്കാൻ രണ്ടുലക്ഷം
താത്കാലിക പാലം മാറ്റണമെങ്കിൽ രണ്ടുലക്ഷം രൂപ നൽകണമെന്ന്
ആവശ്യപ്പെട്ടത് സംസ്ഥാന ജലസേചന വകുപ്പ്
പണം കെട്ടിവയ്ക്കുന്നത് ഒഴിവാക്കി പാലം ഉയർത്തി കൊല്ലത്തേക്കുള്ള ബോട്ട് കടത്തിവിടണമെന്ന് മന്ത്രി ബിന്ദുകൃഷ്ണ
ആവശ്യം നിരസിച്ച് അനങ്ങാപ്പാറ നിലപാടിൽ അധികൃതർ
പാലം ഉയർത്തുമ്പോൾ കേടുപാടുകൾ ഉണ്ടാരകുമോയെന്ന് ആശങ്ക
പുതിയ ബോട്ട്
കറ്റമറൈൻ എഫ് 9
ഡീസൽ എൻജിൻ
ഇലക്ട്രിക് ഉപകരണങ്ങൾ സോളാറിൽ
സീറ്റുകൾ
100
കുടുങ്ങിയിട്ട്
2 ആഴ്ച
സർവീസ് നീലച്ചതോടെ അപകട ഭീഷണി ഉയർത്തുന്ന സ്വകാര്യ കടത്തുകളെയാണ് കുരീപ്പുഴയിലുള്ളവർ ആശ്രയിക്കുന്നത്.
നാട്ടുകാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |