SignIn
Kerala Kaumudi Online
Thursday, 06 August 2026 3.09 AM IST

പാ​ണൻ സ​മു​ദാ​യ സം​ഘം സം​സ്ഥാ​ന കൺ​വെൻ​ഷൻ

കൊല്ലം: പാ​ണൻ സ​മു​ദാ​യ സം​ഘം സം​സ്ഥാ​ന കൺ​വെൻ​ഷൻ ആ​ഗ​സ്റ്റ് 9ന് രാ​വി​ലെ 9 മു​തൽ കൊ​ല്ലം ക​ട​പ്പാ​ക്ക​ട സ്‌​പോർ​ട്‌​സ് ക്ല​ബിൽ നടക്കും. എൻ.കെ.പ്രേ​മ​ച​ന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ഉ​ല്ലാ​സ് കോ​വൂർ എം.എൽ.എ, നോ​ബിൾ മി​ല്ലർ തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ക്കും.

എ​സ്.എ​സ്.എൽ.സി, പ്ല​സ്​ടു അ​വാർ​ഡ് വി​ത​ര​ണം, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളിൽ വി​ജ​യി​ച്ച സ​മു​ദാ​യ അം​ഗ​ങ്ങൾ​ക്കുള്ള അ​നു​മോ​ദ​നം, കേ​ര​ള ഫോക്‌​ലോർ അ​ക്കാഡമി അ​വാർ​ഡ് ജേ​താ​വ് അ​ജി​, ഫ്‌​ള​വേ​ഴ്‌​സ്, അ​മൃ​ത ചാ​നൽ ഗാ​യി​ക നി​ര​ഞ്​ജ​ന​ എന്നിവരെ ചടങ്ങിൽ അ​നു​മോ​ദിക്കും.

സം​സ്ഥാ​ന പ്ര​സി​ഡന്റ് പി.ര​തീ​ഷ് അദ്ധ്യക്ഷനാകും. സംഘം സം​സ്ഥാ​ന സെ​ക്ര​ട്ട​റി താ​ര ഷി​ബു, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശ​ര​ത്ത്.എ​സ്.പു​ന​ലൂർ, നോ​ബിൾ മി​ല്ലർ, കെ.കെ.സു​കു​മാ​രൻ മു​ള​വ​ന, കൃ​ഷ്​ണൻ​കു​ട്ടി പെ​രു​മ്പു​ഴ, വി.ആർ.ബാ​ബു​രാ​ജ് പ​ത്ത​നാ​പു​രം, രാ​ജേ​ഷ്.എ​സ്.ക​ല്ലിം​ഗൽ, ഗി​രി​ജ ക​ണ്ണന​ല്ലൂർ, ഗീ​ത പു​ന​ലൂർ, രാ​ജൻ പൊൽ​പ്പു​ള്ളി, ധ​ന്യ, ര​മ്യ, സ​ന്ധ്യ എന്നിവർ സംസാരിക്കും. ട്ര​ഷ​റർ അ​നിൽ​കു​മാർ നന്ദി പറയും. തുടർന്ന് കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​കൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL