SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.10 AM IST

മത്സ്യത്തൊഴിലാളിയെ കായലിൽ വീണ് കാണാതായി

​കൊല്ലം: ശക്തികുളങ്ങരയിൽ ബോട്ട് മാറിക്കയറുന്നതിനിടയിൽ കാൽതെറ്റി കായലിൽ വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി. തിരുവനന്തപുരം പാറശാല അഞ്ജലികോണം ലോട്ടസ് ക്യാബിനിൽ ക്രിസ്റ്റഫറിന്റെ മകൻ കിരണിനെയാണ് (27) കാണാതായത്.

​9ന് രാത്രി 10 ഓടെയായിരുന്നു സംഭവം. അരവിള പട്ടം ഐസ് പ്ലാന്റിന് സമീപം മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ ബന്ധിക്കുന്ന ഭാഗത്ത് നിറുത്തിയിട്ടിരുന്ന 'എഫ് ആൻഡ് എഫ്' എന്ന മത്സ്യബന്ധന ബോട്ടിൽ നിന്ന് മറ്റൊരു ബോട്ടിലേക്ക് കയറുന്നതിനിടയിലാണ് അപകടമുണ്ടായത്. ഉടൻ ഒപ്പമുണ്ടായിരുന്നവർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പുലർച്ചെ മുതൽ ഫയർ ആന്റ് റെസ്ക്യൂ സ്കൂബ ടീമിന്റെ നേതൃത്വത്തിൽ കായലിൽ തെരച്ചിൽ ഊർജിതമാക്കി. ശക്തികുളങ്ങര പൊലീസ് കേസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL