കലയ്ക്കോട്: ആൽത്തറമൂട് പൗരസസമിതി പരവൂർ ആസ്റ്റർ ലാബ്സുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ ജീവിതശൈലി രോഗനിർണ ക്യാമ്പ് പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.പ്രദീപ് ഉദ്ഘാടനം ചെയ്തു. പൗരസമിതി പ്രസിഡന്റ് രാഹുൽ രാമചന്ദ്രൻ അധ്യക്ഷനായി. കലയ്ക്കോട് വടക്ക് ഭഗവതി വിലാസം എൻ.എസ്.എസ് കരയോഗം മിനി ഓഡിറ്റോറിയത്തിലായിരുന്നു ക്യാമ്പ്. പഞ്ചായത്തംഗം എ.ഷീലാകുമാരി, പൗരസമിതി സെക്രട്ടറി എം.അജിത്ത് എന്നിവർ സംസാരിച്ചു. പൗരസമിതി വൈസ് പ്രസിഡന്റ് ആർ.രാഹുൽ, ജോയിന്റ് സെക്രട്ടറിമാരായ യു.മിഥുൻ, എസ്.ശ്രീഹരി, ട്രഷറർ എസ്.സച്ചു തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |