SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.10 AM IST

വൃദ്ധയെ ആക്രമിച്ച പ്രതി അറസ്റ്റിൽ

കുണ്ടറ: തളർന്നുകിടക്കുന്ന വൃദ്ധയെ മുറിയിൽ കയറി ഉപദ്രവിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പടപ്പക്കര ചാരുവിള വീട്ടിൽ രാജു എന്ന മേത്തൻ രാജുവിനെയാണ് (53) കുണ്ടറ പൊലീസ് പിടികൂടിയത്. ആഗസ്റ്റ് 8ന് വൈകിട്ട് 4ഓടെ കരിക്കുഴിയിലാണ് സംഭവം. കിടപ്പുമുറിയിൽ കടന്നുകയറി വൃദ്ധയെ ബലമായി പിടിച്ചെഴുന്നേൽപ്പിച്ച ശേഷം ഉമ്മ തരട്ടേയെന്ന് ചോദിച്ചു. എതിർത്തപ്പോൾ തളർന്ന ഇടതുകൈപിടിച്ച് തിരിക്കുകയും കട്ടിലിലേക്ക് തള്ളിയിടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുണ്ടറ ഇൻസ്പെക്ടർ തൻസീം അബ്ദുൽ സമദിന്റെ നേതൃത്വത്തിൽ എസ്.ഐ വിഷ്ണു, എ.എസ്.ഐ ഷിന്റോ, കലൈയസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL