കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് പുനർവിന്യസിച്ച 11 സ്പെഷ്യാലിറ്റി യോഗ്യതയുള്ളവരിൽ 10 പേരും ജോലിയിൽ പ്രവേശിച്ചില്ല. ജോലിയിൽ പ്രവേശിച്ച ഒരു പീഡിയാട്രീഷ്യൻ അവധിയെടുക്കുകയും ചെയ്തു.
ഈമാസം 21നാണ് 11 സ്പെഷ്യാലിറ്റി യോഗ്യതയുള്ളവരെ ജോലിക്രമീകരണ വ്യവസ്ഥയിൽ പുനലൂർ താലൂക്ക് ആശുപത്രിയിൽ നിയമിച്ചുള്ള ഡി.എം.ഒയുടെ ഉത്തരവിറങ്ങിയത്. അതിൽ ഒരു ഡോക്ടറുടേത് ഒഴികെ ബാക്കിയെല്ലാവരുടെയും നിയമനം ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് ഉത്തരവിൽ പറഞ്ഞിരുന്നത്. എന്നാൽ പരിമിതമായ സ്പെഷ്യലിസ്റ്റുകളെ വിന്യസിച്ച് 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം പ്രായോഗികമല്ലെന്ന കെ.ജി.എം.ഒ.എയുടെ നിലപാടിന്റെ ഭാഗമായാണ് പുനലൂർ താലൂക്ക് ആശുപത്രിയിൽ നിയമിച്ചവർ ജോലിയിൽ പ്രവേശിക്കാത്തതെന്നാണ് സൂചന.
ചികിത്സ തേടിയെത്തുന്ന പാവപ്പെട്ട രോഗികളെ റഫർ ചെയ്ത് സമയനഷ്ടവും പണച്ചെലവും സൃഷ്ടിക്കുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൂടുതൽ സ്പെഷ്യലിസ്റ്റുകളെ പ്രധാനപ്പെട്ട സർക്കാർ ആശുപത്രികളിൽ നിയമിച്ച് 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം ലഭ്യമാക്കുന്നത്.
സ്പെഷ്യലിസ്റ്റുകൾ വേണമെന്ന് കെ.ജി.എം.ഒ.എ
ഓരോ സ്പെഷ്യാലിറ്റിയിലും എട്ട് ഡോക്ടർമാർ വീതം ഉണ്ടായാലെ 24 മണിക്കൂർ സേവനം ലഭ്യമാക്കാനാകൂ
24 മണിക്കൂർ സേവനം ലഭ്യമാക്കാൻ ആവശ്യമായ സ്റ്റാഫ് നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ്, ഗ്രേഡ് 2 ജീവനക്കാരെയും നിയമിച്ചിട്ടില്ല
സ്പെഷ്യാലിറ്റി സേവനം ലഭ്യമാക്കണമെങ്കിൽ കൂടുതൽ സ്പെഷ്യലിസ്റ്റുകൾ വേണമെന്ന് കെ.ജി.എം.ഒ.എ
സർക്കാർ തീരുമാനം സെപ്തംബർ ഒന്ന് മുതൽ
24 മണിക്കൂർ സ്പെഷ്യാലിറ്റി, നിലവിലുള്ളത്, പുതുതായി നിയമിച്ചവർ
മെഡിസിൻ- 4,2
സർജറി- 2,0
ഗൈനക്കോളജി-2,1
പീഡിയാട്രിക്സ്-2,2
ഓർത്തോ- 2,4
അനസ്തേഷ്യ-2,2
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |