
കൊല്ലം: അറുപത്തിയാറാമത് കോട്ടയ്ക്കകം ഓണമഹോത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ 42 കിലോമീറ്റർ മാരത്തോൺ മത്സരം സംഘടിപ്പിച്ചു. രാവിലെ കായംകുളം ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച മാരത്തോൺ ഓണമഹോത്സവ കമ്മിറ്റി രക്ഷാധികാരി മായ രാജൻ ഫ്ലാഗ് ഓഫ് ചെയ്തു. കമ്മിറ്റി രക്ഷാധികാരി ആലയത്ത് ജി.കൃഷ്ണകുമാർ താരങ്ങളെ ഫിനിഷിംഗ് പൊയിന്റിൽ സ്വീകരിച്ചു. മത്സരത്തിൽ 12 പേർ പങ്കെടുത്തു. മാരത്തോണിൽ ചെന്നൈയിൽ നിന്നുള്ള വിനോദ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹബാമു (എത്യോപ്യ) രണ്ടാം സ്ഥാനവും, സുജിത്ത് (മലപ്പുറം) മൂന്നാം സ്ഥാനവും, ഹരികരൻ (കോട്ടയം) നാലാം സ്ഥാനവും നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |