
കൊല്ലം: സംസ്ഥാന സർക്കാർ ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൊല്ലം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി 'ഓണക്കാഴ്ച" വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ ഇന്ന് അരങ്ങേറും. ഇന്ന് വൈകിട്ട് 4ന് സ്നേഹാശ്രമം ഹാളിൽ ഓണക്കാഴ്ച ഗാന്ധി ഭവൻ ഇന്റർനാഷണൽ ട്രസ്റ്റ് സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്യും. കേരള സംഗീത നാടക അക്കാഡമി ജേതാവ് കാഥികൻ അഡ്വ. മാരായമുട്ടം ജോണി "കണ്ണകി" കഥാപ്രസംഗം അവതരിപ്പിക്കും. സ്നേഹമുറ്റത്തോരോണം ഓണാഘോഷത്തിന്റെ ഭാഗമായി 50 തൊഴിലുറപ്പ് തൊഴിലാളികളെ ചടങ്ങിൽ ആദരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |