കൊല്ലം: കൊല്ലം വാക്കിംഗ് അസോസിയേഷൻ ഉത്രാടനാളിൽ ആശ്രാമം മൈതാനത്ത് സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധയമായി. വ്യായാമത്തിലൂടെ നമ്മൾ ഓരോരുത്തരും നേടുന്ന ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് കൊല്ലം എ.സി.പി എസ്. ഷാജി പറഞ്ഞു. നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന ചീഫ് കോ ഓർഡിനേറ്ററും കേരള സർക്കാർ വനമിത്ര ജേതാവുമായ ജേക്കബ് എസ്.മുണ്ടപ്പുളം ഓണ സന്ദേശം നൽകി. രാവിലെ വ്യായാമത്തിനെത്തിയ നൂറുകണക്കിന് പേർക്ക് പായസം വിതരണം ചെയ്തു. വാക്കിംഗ് അസോസിയേഷൻ പ്രസിഡന്റ് സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. വിക്ടർ, ദിലീപ്, പി. ഡേവിഡ്, എസ്. ജോയ്, ഡി. അഭിലാഷ്, ജാക്സൺ ഫിലിപ്പ്, ഷീജ,എന്നിവർ സംസാരിച്ചു. കൊല്ലം പ്രഭാകരൻ സ്വാഗതവും അഡ്വ.അനിൽകുമാർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |