കൊല്ലം: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ കൊട്ടാരക്കര മൈലം വെള്ളാരംകുന്നിൽ രാജേഷ് ഭവനിൽ രാജേഷിനെ (52) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ മിനിക്കാണ് (38) വെട്ടേറ്റത്. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ 10ന് ആയിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടർന്ന് വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. മർദ്ദനത്തിനിടെ പുറത്തേക്കിറങ്ങി ഓടിയ മിനിയെ പിന്നാലെ ചെന്നാണ് വെട്ടിയത്. കൊലപാതക ശ്രമത്തിന് കേസെടുത്തു. ഓട്ടോ ഡ്രൈവറാണ് രാജേഷ്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |