കൊല്ലം: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോർഡുകളിൽ ഒന്നിലെങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്ക് ദലിത് വിഭാഗത്തെ പരിഗണിക്കണമെന്ന കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നിലപാട് സ്വീകാര്യമാണെന്ന് ആൾ ഇന്ത്യ വീരശൈവ മഹാസഭ ഓണററി സംസ്ഥാന പ്രസിഡന്റ് ഡോ. ടി.പി.കുഞ്ഞുമോൻ പറഞ്ഞു. ഏറ്റവും വലിയ ദേവസ്വം ബോർഡായ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം തന്നെ ദലിത് വിഭാഗത്തിന് നൽകി നവോത്ഥാനത്തിന് ശക്തിപകരാൻ സർക്കാർ തയ്യാറാകണം. ദേവസ്വം ബോർഡുകളിൽ ഒന്നോ രണ്ടോ സമുദായങ്ങൾക്ക് സ്ഥിരമായി പ്രാതിനിദ്ധ്യം ലഭിക്കുന്നത് ബോർഡിലെയും ക്ഷേത്രങ്ങളിലെയും അഴിമതി മറച്ചുവയ്ക്കുന്നതിന് കാരണമാകുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |