കൊറ്റങ്കര: മാമ്പുഴ എ.കെ.ജി നവോദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ബ്ലഡ് ഡൊണേഷന്റെ 42-ാമത് വാർഷികവും ഓണാഘോഷവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്.എസ്.ആർ. അരുൺബാബു ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ആർ. സുദർശൻ അദ്ധ്യക്ഷനായി, സെക്രട്ടറി. നിതിൻ ശേഖർ സ്വാഗതം പറഞ്ഞു. കൊറ്റങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്. ഷെർളി സത്യദേവൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ക്ലബ്, ലൈബ്രറി കൗൺസിൽ അംഗം സി. സന്തോഷ്, രക്ഷാധികാരി ആർ. സുരേഷ് ബാബു, പഞ്ചായത്ത് ജനപ്രതിനിധികളായ ബി. സരള, എസ്. ശോഭന, സോമരാജൻ എന്നിവർ സംസാരിച്ചു. ആഘോഷ കമ്മിറ്റി കൺവീനർ അഡ്വ. ആർ.പി. അഭിജിത്ത് നന്ദി പറഞ്ഞു. കഥാകൃത്ത്. റജീന സജീവ് എഴുതിയ മനസിന്റെ ശരികൾ എന്ന പുസ്തകം കഥാകൃത്ത് ക്ലബ്ബിന്റെ ലൈബ്രറിക്ക് കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |