SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.07 AM IST

നേപ്പാൾ മിന്നൽപ്രളയം: കൊല്ലം സ്വദേശിനിയെ കാണാനില്ല

കൊല്ലം: നേപ്പാൾ-ടിബറ്റ് അതിർത്തിയിലെ മിന്നൽ പ്രളയത്തിൽ റസുവഗാധി മേഖലയിൽ തീർത്ഥയാത്ര പോയ കൊല്ലം സ്വദേശിനിയെ കാണാതായി. പരവൂർ സ്വദേശിനി സുനന്ദ മണിരാജനെയാണ് (63) കാണാതായത്. യുകെയിൽ നിന്നാണ് സുനന്ദ നേപ്പാളിലേക്ക് പോയതെന്നാണ് വിവരം. ആൽപൈൻ എക്കോ ട്രെക്ക് എന്ന കമ്പനിക്കൊപ്പമായിരുന്നു സുനന്ദ യാത്ര ചെയ്തിരുന്നത്. 26ന് ഉച്ചയ്ക്ക് മുമ്പാണ് സുനന്ദയുമായി കുടുംബത്തിന് അവസാനമായി വാട്സാപ്പിലൂടെ ബന്ധപ്പെടാൻ കഴിഞ്ഞത്. പിന്നീട് ഇവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. സുനന്ദയുടെ അവസാനമായി ലഭിച്ച വിവരമനുസരിച്ച് അതിർത്തിയിലെ റസുവഗാധി മേഖലയിലായിരുന്നു ഇവർ. നേപ്പാൾ പൊലീസ്-ടൂറിസം വകുപ്പിന്റെ, കാണാതായവരുടെ പട്ടികയിലും സുനന്ദയുടെ പേര് ഉൾപ്പെട്ടിട്ടുണ്ട്. അതേ സമയം, ഗോസൈൻകുണ്ഡ തീർത്ഥാടനത്തിനായി പോയ സുനന്ദ ഉൾപ്പെടെ 17 ഇസ്‌കോൺ തീർത്ഥാടകരുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഇസ്‌കോണും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, അയർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സംഘത്തിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL