SignIn
Kerala Kaumudi Online
Saturday, 25 April 2026 10.33 AM IST

വൃദ്ധയുടെ മാല പൊട്ടിച്ച കള്ളനെ ഓടിച്ചിട്ട് പിടിച്ചു

Increase Font Size Decrease Font Size Print Page

കൂട്ടിക്കൽ: നാരകംപുഴ ചന്തക്കടവിൽ തനിച്ച് താമസിക്കുന്ന് വൃദ്ധയുടെ വീട്ടിൽ വെള്ളം ആവശ്യപ്പെട്ട് എത്തിയ ശേഷം മാല പൊട്ടിച്ച് ഓടിയ പുഞ്ചവയൽ ആനിക്കുന്ന് സ്വദേശി ലിബിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയായിരുന്നു സംഭവം.
പീടിയേക്കൽ ശാന്തമ്മ കൃഷ്ണൻകുട്ടിയുടെ (82) യുടെ മാലയാണ് ലിബിൻ കവർന്നത്. ശാന്തമ്മയുടെ നിലവിളി കേട്ട് അടുത്തുള്ള സ്ത്രീകളാണ് ആദ്യം ഓടിയെത്തിയത്. പിന്നീട് നാട്ടുകാരും ചേർന്ന് അര കിലോമീറ്ററോളം ലിബിന്റെ പിന്നാലെ ഓടി. വില്ലേജ് ഓഫീസിന് സമീപമുള്ള പറമ്പിൽവച്ചാണ് ഇയാളെ പിടികൂടിത്. തുടർന്ന് പഞ്ചായത്ത് മെമ്പർ അയ്യൂഖാന്റെ നേതൃത്വത്തിൽ പൊലീസിനെ അറിയിക്കുകയായിരുന്നു. പെരുവന്താനം പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു.

TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY