
ചിറക്കടവ് : മുട്ടത്തുകവല ഐക്യോദയം എൻ.എസ്.എസ് കരയോഗം എൻഡോവ്‌മെന്റ് വിതരണവും ആദരിക്കലും നടത്തി. പൊൻകുന്നം യൂണിയൻ പ്രസിഡന്റ് അഡ്വ.എം.എസ്.മോഹൻ ഉദ്ഘാടനം ചെയ്തു. നാഷണൽ എക്സ് സർവീസ്‌മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബി.ചന്ദ്രശേഖരൻനായരെ റോണി കെ.ബേബി എം.എൽ.എ ആദരിച്ചു. എൻ.എസ്.എസ് പ്രതിനിധി സഭാംഗം അഡ്വ.പി.സതീഷ്ചന്ദ്രൻനായർ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജയാ ശ്രീധർ, ബ്ലോക്ക് പഞ്ചായത്തംഗം ജയാ ബാലചന്ദ്രൻ, യൂണിയൻ സെക്രട്ടറി പ്രവീൺ ആർ.നായർ, ടി.വി മുരളീധരൻനായർ, കെ.ആർ.സരേഷ്ബാബു, സി.ജി.രാജൻ, ജി.പ്രവീൺകുമാർ, ടി.എസ്.ഗോപാലകൃഷ്ണൻനായർ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |