SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.43 PM IST

തിരുവോണം ബംബർ ജില്ലാതലപ്രകാശനം 

lotte

കോട്ടയം : വിശ്വാസ്യതയാണ് കേരള ലോട്ടറിയുടെ മുഖമുദ്രയെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബറിന്റെ ജില്ലാതല പ്രകാശനവും വിതരണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭാഗ്യക്കുറി വിൽപ്പനക്കാരിയായ ളാക്കാട്ടൂർ സ്വദേശിനി ലൈലാകുമാരിക്ക് ടിക്കറ്റുകൾ നൽകിയായിരുന്നു ഉദ്ഘാടനം. കളക്ടറേറ്റ് വിപഞ്ചിക ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. കളക്ടർ ചേതൻകുമാർ മീണ, നഗരസഭ അംഗങ്ങളായ ജോഫി മരിയ ജോൺ, അനുഷ കൃഷ്ണ, ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് മുൻ അംഗം ഫിലിപ്പ് ജോസഫ്, ജില്ലാ ഭാഗ്യക്കുറി ഓഫീസർ കെ.പി. മെഹബൂബ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL